ഗര്‍ഭഛിദ്രം ഭരണഘടനാവകാശമാക്കി ഫ്രാന്‍സ്

ഗര്‍ഭഛിദ്രത്തിന് സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുന്ന ആദ്യരാജ്യമാണ് ഫ്രാന്‍സ്

Update: 2024-03-05 05:37 GMT

പാരിസ്: ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത് ഫ്രാന്‍സ്. വേഴ്‌സയില്‍സ് കൊട്ടാരത്തില്‍ അപൂര്‍വമായി ചേര്‍ന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനമാണ് ഗര്‍ഭഛിദ്രം അടിസ്ഥാന അവകാശമായി അംഗീകരിച്ചത്. 72നെതിരേ 780 വോട്ടുകള്‍ക്കാണ് ബില്ല് പാസ്സായത്. ഇതോടെ ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘടനാവകാശമാണെന്ന് വ്യക്തമാക്കുന്ന ആദ്യരാജ്യമായി ഫ്രാന്‍സ് മാറി. ഫ്രഞ്ച് പാര്‍ലമെന്റിന്റെ ഇരുസഭകളായ നാഷനല്‍ അസംബ്ലിയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേളനത്തിലാണ് ഭരണഘടനയുടെ അനുഛേദം 34 ഭേദഗതി ചെയ്ത് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം സ്ത്രീകള്‍ക്ക് ഉറപ്പുനല്‍കുന്ന നടപടി കൈക്കൊണ്ടത്. സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള നിയമപരമായ അവകാശം 1974 മുതല്‍ ഫ്രാന്‍സില്‍ നിലവിലുണ്ട്.

Tags:    

Similar News