കാംപസ് ഫ്രണ്ട് സെമിനാര്‍ 27ന് കോഴിക്കോട്

Update: 2022-08-25 14:50 GMT

കോഴിക്കോട്: 'വിദ്യാഭ്യാസത്തെ വിഷലിപ്തമാക്കുന്നത് തടയുക, ഹിന്ദുത്വ മേല്‍ക്കോയ്മയെ നാടുകടത്തുക' ദേശീയ കാംപയിന്റെ ഭാഗമായി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സെമിനാര്‍ സംഘടിപ്പിക്കും. ആഗസ്ത് 27 ന് ശനിയാഴ്ച രാവിലെ 10.30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന സെമിനാര്‍ കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ അധ്യക്ഷത വഹിക്കും. ആക്ടിവിസ്റ്റ് പ്രഭാകരന്‍ വരപ്രത്ത്, ഡോ. സൈതലവി, ഷിയാസ് മുഹമ്മദ്, അഡ്വ. സി പി അജ്മല്‍, ഹിഷാം ഇല്യാസ് എന്നിവര്‍ പങ്കെടുക്കും.

Tags:    

Similar News