റീജ്യണല്‍ ഹെഡ്സ് ഓഫ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു

മികച്ച രീതിയിലുള്ള ആശയ വിനിമയം, കണക്ടിവിറ്റി, സാങ്കേതികമായ മുന്നേറ്റം, സമഗ്ര സമീപനം, അടിസ്ഥാന പ്രശ്നങ്ങളിലെ സമവായം എന്നിവയാണ് ഏഷ്യാ പസഫിക് മേഖലയിലെ രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന നയതന്ത്ര തത്വങ്ങളെന്ന് ചെയര്‍മാന്‍ പ്രണബ് കുമാര്‍ ദാസ്.വിവരങ്ങളുടെ കൃത്യമായ കൈമാറ്റമാണ് മയക്കുമരുന്നു കള്ളക്കടത്തിനെ കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രധാന മാര്‍ഗ്ഗമെന്ന് വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. കുനിയോ മികുരിയ

Update: 2019-05-08 12:18 GMT

കൊച്ചി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് (സിബിഐസി) സംഘടിപ്പിക്കുന്ന ഇരുപതാമത് വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ റീജ്യണല്‍ ഹെഡ്സ് ഓഫ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു. സിബിഐസി ചെയര്‍മാന്‍ പ്രണബ് കുമാര്‍ ദാസ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. മികച്ച രീതിയിലുള്ള ആശയ വിനിമയം, കണക്ടിവിറ്റി, സാങ്കേതികമായ മുന്നേറ്റം, സമഗ്ര സമീപനം, അടിസ്ഥാന പ്രശ്നങ്ങളിലെ സമവായം എന്നിവയാണ് ഏഷ്യാ പസഫിക് മേഖലയിലെ രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന നയതന്ത്ര തത്വങ്ങളെന്ന് പ്രണബ് കുമാര്‍ ദാസ് പറഞ്ഞു.

വിവരങ്ങളുടെ കൃത്യമായ കൈമാറ്റമാണ് മയക്കുമരുന്നു കള്ളക്കടത്തിനെ കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രധാന മാര്‍ഗ്ഗമെന്ന് സമ്മേളനത്തില്‍ സംസാരിച്ച വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. കുനിയോ മികുരിയ പറഞ്ഞു. ആഗോള തലത്തില്‍ കസ്റ്റംസ് രംഗത്തിനുള്ള പങ്കിനെക്കുറിച്ചും, ഇതില്‍ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ വഹിക്കുന്ന നിര്‍ണ്ണായക സ്ഥാനത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കസ്റ്റംസ്-പോലിസ് സഹകരണ നിയമാവലികള്‍, കസ്റ്റംസ്-ടാക്സ് സഹകരണ നിയമാവലികള്‍ എന്നിവ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് നടപടികള്‍ ലളിതമാക്കിക്കൊണ്ട് വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തിയ ഇന്ത്യയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.അതിര്‍ത്തി കടന്നുള്ള വ്യാപാരം സുരക്ഷിതമാക്കുന്നതില്‍ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ നടപ്പാക്കിയ സംരംഭങ്ങള്‍ സമ്മേളനത്തില്‍ വിലയിരുത്തും. മെയ് 10 നാണ് സമ്മേളനത്തിന്റെ സമാപനം.

Tags:    

Similar News