വന്‍തുക വായ്പ എടുത്ത് ബാങ്കിനെ വഞ്ചിച്ചെന്ന കേസ്: വര്‍ഗീസ് ചാക്കോ കീഴടങ്ങണമെന്ന് ഹൈക്കോടതി

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ നേരത്തെ വര്‍ഗീസ് ചാക്കോയോട് നിര്‍ദേശിച്ചിരുന്നു. ഇതില്‍ സാവകാശം തേടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്

Update: 2019-04-02 14:31 GMT

കൊച്ചി: റാസര്‍ ഖൈമ നാഷണല്‍ ബാങ്കില്‍ നിന്നും വന്‍തുക വായ്പ എടുത്ത് ബാങ്കിനെ വഞ്ചിച്ചെന്ന കേസില്‍ കങ്ങഴ സ്വദേശി വര്‍ഗീസ് ചാക്കോ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്.ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ നേരത്തെ വര്‍ഗീസ് ചാക്കോയോട് നിര്‍ദേശിച്ചിരുന്നു. ഇതില്‍ സാവകാശം തേടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ബാങ്കില്‍ നിന്നും 2017 ല്‍ വായ്്പ എടുത്ത് മുങ്ങിയ ഹരജിക്കാരനെതിരെ ബാങ്കിന്റെ പ്രതിനിധികളായ സ്ഥാപനം പോലിസില്‍ പരാതി നല്‍കി. കേസെടുപ്പിക്കുകയായിരുന്നു.വാണിജ്യ ആവശ്യത്തിന് യുഎഇയില്‍ വായ്പ എടുത്ത പണം ഉപയോഗിച്ചുവെന്നും എന്നാല്‍ തിരിച്ചടവിനായി ബാങ്കിന് നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങുകയും ചെയ്തുവത്രെ.3.42 കോടിയാണ് വായ്പ എടുത്തത്. 

Tags:    

Similar News