കൊല്ലം ബൈപ്പാസ്: ഇടതുമുന്നണിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നിരവധി പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സ്വാഭാവികമായി പൂര്‍ത്തിയാകുന്നുണ്ട്. അതില്‍ ഇടതുമുന്നണിയും മുഖ്യമന്ത്രിയും മേനിനടിക്കുന്നതില്‍ അര്‍ത്ഥമില്ല.

Update: 2019-01-15 11:53 GMT

തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ ഇടതുമുന്നണിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇടതുസര്‍ക്കാരിന്റെ വാഗ്ദാന പൂര്‍ത്തീകരണമാണെന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്നും അദ്ദേഹം തന്റെഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നിരവധി പദ്ധതികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സ്വാഭാവികമായി പൂര്‍ത്തിയാകുന്നുണ്ട്. അതില്‍ ഇടതുമുന്നണിയും മുഖ്യമന്ത്രിയും മേനിനടിക്കുന്നതില്‍ അര്‍ത്ഥമില്ല.

മുന്‍ എംപി പീതാംബരക്കുറപ്പ്, ഇപ്പോഴത്തെ എംപിഎന്‍ കെപ്രേമചന്ദ്രന്‍തുടങ്ങിയവരുടെയും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ്കൊല്ലംബൈപ്പാസ് യാഥാര്‍ഥ്യമായത്. യുഡിഎഫ്സര്‍ക്കാരിന്‍െ കാലത്ത്ആല്ലപ്പുഴ- കൊല്ലം ബൈപ്പാസുകളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിരുന്നു.

ആലപ്പുഴക്ക് 23 കോടി രൂപയും കൊല്ലത്തിന് 37 കോടിയും നല്‍കിയിരുന്നു. 2014 ജനുവരി മാസത്തില്‍അന്നത്തെ കേന്ദ്രസര്‍ക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെ ഫലമായികേന്ദ്രസര്‍ക്കാര്‍ ആലപ്പുഴ- കൊല്ലം ബൈപ്പാസ് പദ്ധതിയെ സ്റ്റാന്‍ഡ് എലോണ്‍ പ്രൊജക്റ്റ് എന്ന രീതിയില്‍തത്വത്തില്‍ അംഗീകരിച്ചു. തുടര്‍ന്ന് അമ്പത്ശതമാനം ചിലവ് കേന്ദ്രവും അമ്പത് ശതമാനം ചിലവ് സംസ്ഥാന സര്‍ക്കാരും വഹിക്കാമെന്ന വ്യവസ്ഥയോടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പും നാഷണല്‍ ഹൈവെ അതോറിറ്റിയും കരാറില്‍ ഒപ്പ് വച്ചിരുന്നു.

യുപിഎ-യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തുണ്ടായ ഈനിര്‍ണായക ഇടപടെലാണ് കൊല്ലം ബൈപ്പാസിന്റെ സാക്ഷാല്‍ക്കാരത്തിന്റെ പ്രേരകശക്തി. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിവക്ക് നല്‍കിയ അതേ പരിഗണനയാണ് കൊല്ലം ബൈപ്പാസിനും യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയതെന്ന കാര്യവും മറക്കരുതെന്ന് രമേശ് ചെന്നിത്തല പറയുന്നു.


Tags:    

Similar News