കാരണം കാണിക്കല്‍ നോട്ടിസ് റദ്ദു ചെയ്യണമെന്ന്; രാജു നാരായണ സ്വാമി ഹൈക്കോടതിയെ സമീപിച്ചു

സര്‍വീസില്‍ ഹാജരാകാതിരുന്ന ദിവസങ്ങള്‍ തെറ്റായി കണക്കു കൂട്ടിയാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നു ഹരജിയില്‍ പറയുന്നു.ചീഫ് സെക്രട്ടറി ടോം ജോസ് തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു. ഹരജി നാളെ പരിഗണിക്കും.

Update: 2020-04-29 17:09 GMT

കൊച്ചി: കാരണം കാണിക്കല്‍ നോട്ടിസ് ചോദ്യം ചെയ്തുകൊണ്ട് രാജു നാരായണസ്വാമി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് രാജു നാരായണ സ്വാമി ഹൈക്കോടതിയെ സമീപിച്ചത്. സര്‍വീസില്‍ ഹാജരാകാതിരുന്ന ദിവസങ്ങള്‍ തെറ്റായി കണക്കു കൂട്ടിയാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നു ഹരജിയില്‍ പറയുന്നു.ചീഫ് സെക്രട്ടറി ടോം ജോസ് തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്നും ടോം ജോസിനെതിരെ താന്‍ ആരോപണം ഉന്നയിച്ചതിലുള്ള വൈരാഗ്യമാണ് തെറ്റായ രീതിയിലൂടെ തനിക്കെതിരെ കാരണം കാണിക്കല്‍ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നിലെന്നും ഹരജിയില്‍ പറയുന്നു. ഹരജി നാളെ പരിഗണിക്കും. 

Tags: