ട്രാക്ക് നവീകരണം; തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം
നാളെ മുതല്‍ മുതല്‍ ഈ മാസം 27 വരെയായിരിക്കും പുതിയ നിയന്ത്രണം. നാലു പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി
കൊച്ചി: എറണാകുളം-കുമ്പളം സെക്ഷനിലെ ട്രാക്ക് നവീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ ഈ ഭാഗത്ത് നേരത്തെ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അറിയിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കിയുള്ള റെയില്‍വേയുടെ നടപടി. ജൂലൈ ആദ്യവാരം മുതല്‍ 14 വരെ ഈ ഭാഗത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയത്. നാളെ മുതല്‍ മുതല്‍ ഈ മാസം 27 വരെയായിരിക്കും പുതിയ നിയന്ത്രണം. ഈ ദിവസങ്ങളില്‍ ആലപ്പുഴ വഴിയുള്ള 56381ാം നമ്പര്‍ എറണാകുളം-കായംകുളം പാസഞ്ചര്‍, 56382ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66303ാം നനമ്പര്‍ എറണാകുളം-കൊല്ലം മെമു, 66302ാം മ്പര്‍ കൊല്ലം-എറണാകുളം മെമ എന്നീ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. ഇതു കൂടാതെ 56380ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍ തുറവൂര്‍/കുമ്പളം സ്റ്റേഷനില്‍ 35 മിനിറ്റോളം പിടിച്ചിടുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.