കുട്ടനാട്,ചവറ ഉപതിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

തിരഞ്ഞെടുപ്പ് തിയതിയോ സമയക്രമമോ പ്രഖ്യാപിച്ചിട്ടില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹരജി തള്ളിയത്

Update: 2020-09-14 13:59 GMT

കൊച്ചി : കുട്ടനാട് , ചവറ ഉപതിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് തിയതിയോ സമയക്രമമോ പ്രഖ്യാപിച്ചിട്ടില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹരജി തള്ളിയത്.നിയമസഭയുടെ കാലാവധി തീരാന്‍ 6 മാസമസമേയുള്ളുവെന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ച് മാസത്തിലധികം ലഭിക്കില്ലന്നും 20 കോടിയോളം വരുന്ന ചെലവ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടര്‍ വര്‍ഗീസ് പേരയിലാണ് ഹരജി സമര്‍പ്പിച്ചത്.

പ്രഖ്യാപനത്തിനു മുന്‍പ്് തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജി പക്വതയില്ലാത്തതാണെന്നും തള്ളണമെന്നും തിരഞ്ഞടുപ്പ് കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇതേ തുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ച് ഹരജി തള്ളിയത്. തിരഞ്ഞെടുപ്പ് കമീഷന്‍ ഭരണഘടനാ സ്ഥാപനമാണ് ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

Tags:    

Similar News