മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

Update: 2023-03-04 11:47 GMT

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. രണ്ടുദിവസത്തേയ്ക്ക് കൂടി അദ്ദേഹത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച വീണ്ടും സിസോദിയയെ കോടതിയില്‍ ഹാജരാക്കണം. സിബിഐ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോട് പറഞ്ഞു.

ഒരേ ചോദ്യം തന്നെ ഉദ്യോഗസ്ഥര്‍ ഒമ്പതുമണിക്കൂറോളം ചോദിക്കുന്നുവെന്നും സിസോദിയ കോടതിയെ അറിയിച്ചു. ഇതോടെ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റുചെയ്തത്. 27ന് അദ്ദേഹത്തെ കോടതി അഞ്ച് ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് സിസോദിയയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.

Tags:    

Similar News