കല്പറ്റ: പുല്‍വാമ ആക്രമണത്തില്‍ മരിച്ച സിആര്‍പിഎഫ് ജവാന് വസന്ത കുമാറിന്റെ വീട് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഈ മാസം 12നാണ് രാഹുല്‍ഗാന്ധി സന്ദര്‍ശിക്കുക. വയനാട് ലക്കിടി വെറ്ററിനറി കോളജിന് സമീപമാണ് വസന്തകുമാറിന്റെ വീട്. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച ശേഷമാവും രാഹുല്‍ ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പുറപ്പെടുക.