രാഹുല്‍ഗാന്ധിയുടെ പത്രികാ സമര്‍പ്പണം: നാളെ കല്‍പറ്റയില്‍ ഗതാഗതനിയന്ത്രണം

Update: 2019-04-03 18:19 GMT

കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പണത്തിന്റെ ഭാഗമായി നാളെ കല്‍പറ്റയില്‍ ഗതാഗതനിയന്ത്രണം ഏര്‍പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. രാഹുല്‍ തിരികെ പോവുന്നത് വരെ കൈനാട്ടി ബൈപ്പാസ് ജങ്ഷന്‍ മുതല്‍ ഗൂഡലായി ജങ്ഷന്‍ വരെ ഒരു വാഹനവും കടത്തിവിടില്ലെന്നും പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനനുവദിക്കില്ലെന്നും പോലീസ് മേധാവി അറിയിച്ചു. ജനമൈത്രി ജങ്ഷന്‍ മുതല്‍ കൈനാട്ടി ബൈപ്പാസ് ജങ്ഷന്‍ വരെ കല്‍പറ്റ നഗരത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ജനമൈത്രി ജങ്ഷനില്‍ നിന്ന് ബൈപ്പാസ് വഴി കടന്നുപോവണം. ബത്തേരി മാനന്തവാടി ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ബൈപ്പാസ് വഴി പോകണമെന്നും പോലിസ് അറിയിച്ചു. 

Tags: