സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക്ക് പഞ്ചിങ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍

ആധാര്‍ അടിസ്ഥാനമാക്കിയാണ് ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Update: 2019-05-06 15:32 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോമെട്രിക്ക് പഞ്ചിങ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ആധാര്‍ അടിസ്ഥാനമാക്കിയാണ് ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ സെക്രട്ടേറിയറ്റ് അടക്കമുള്ള പ്രധാന ഓഫിസുകളില്‍ മാത്രമാണ് പഞ്ചിങ് മെഷീനെ ശമ്പളവിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

എന്നാല്‍, ആറുമാസത്തിനകം എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും മൂന്നുമാസത്തിനകം സിവില്‍ സ്‌റ്റേഷനുകളിലും പഞ്ചിങ് സംവിധാനം ശമ്പളവിതരണ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും കൃത്യനിഷ്ട ഉറപ്പുവരുത്തുന്നതിനുമാണ് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പഞ്ചിങ് സമ്പ്രദായം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 


Tags:    

Similar News