ലോക കേരളസഭയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധം

ഒമാനിൽ നിന്നുള്ള പ്രതിനിധിയായ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് റഹ്മാനാണ് വേറിട്ട രീതിയിലുടെ തന്റെ പ്രതിഷേധം അറിയിച്ചത്.

Update: 2020-01-02 10:00 GMT

തിരുവനന്തപുരം: ലോക കേരള സഭയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. ഒമാനിൽ നിന്നുള്ള പ്രതിനിധിയായ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് റഹ്മാനാണ് വേറിട്ട രീതിയിലുടെ തന്റെ പ്രതിഷേധം അറിയിച്ചത്. സിഎഎ, എൻആർസി എന്നിവയ്ക്കെതിരായ മുദ്രാവാക്യം പ്രിന്റ് ചെയ്ത ഷർട്ട് ധരിച്ചാണ് ഹബീബ് സഭയിൽ പങ്കെടുത്തത്.

കേന്ദ്ര നിലപാടിനെതിരായ പ്രതിഷേധത്തിന് മറ്റൊരു വേദി കിട്ടാത്തതിനാലാണ് ലോക കേരളസഭയിൽ പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയിലെ ചർച്ചയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ വികാരങ്ങളും ഉയർന്ന് വരണമെന്നാണ് ഹബീബിന്റെ നിലപാട്. 

ഒമാനിൽ ബിസിനസ് നടത്തുകയാണ് ഹബീബ്. ആദ്യ ലോക കേരള സഭയിലും ഹബീബ് അംഗമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒമാനിൽ പ്രതിഷേധം നടത്താനുള്ള അനുമതി തേടിയെങ്കിലും സർക്കാർ നൽകിയില്ല. അതിനിടയിലാണ് ലോക കേരള സഭയുടെ പ്രതിനിധിയായത്. 

Tags:    

Similar News