പ്രിയങ്കഗാന്ധി നാളെ കേരളത്തില്‍

കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോയോടു കൂടിയാണ് പ്രചാരണ പരിപാടികള്‍ തുടങ്ങുന്നത്.

Update: 2021-03-29 13:56 GMT
കായംകുളം: പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്കഗാന്ധി നാളെയെത്തും.കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോയോടു കൂടിയാണ് പ്രചാരണ പരിപാടികള്‍ തുടങ്ങുന്നത്. ദേശീയ പാത 66ല്‍ ചേപ്പാട് നിന്നും ആരംഭിക്കുന്ന റോഡ് ഷോ കായംകുളം മണ്ഡല അതിര്‍ത്തിയായ ഓച്ചിറ വരെ നീളും. തുടര്‍ന്ന് കൊല്ലം തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥികളള്‍ക്കായി പ്രിയങ്ക പ്രചാരണം നടത്തും. ബുധനാഴ്ച്ച കോട്ടയം, എറണാകുളം തൃശൂര്‍ ജില്ലകളിലും പര്യടനം നടത്തും.
Tags:    

Similar News