തിരുവനന്തപുരം വിമാനത്താവളം: ഹരജികൾ ഹൈക്കോടതി തള്ളി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ തള്ളിയത്.

Update: 2019-12-18 06:16 GMT

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെ ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ തള്ളിയത്.

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് ചോദ്യം ചെയ്ത സംസ്ഥാന സർക്കാർ, എയർപോർട് അതോറിറ്റി എംപ്ലോയീസ് യൂനിയൻ, കെഎസ്ഐഡിസി തുടങ്ങിയവരാണ് ഹരജി നൽകിയത്.   

Tags:    

Similar News