ജനവാസ മേഖലയിലെ കാട്ടാന ആക്രമണം തടയല്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് സര്‍ക്കാര്‍

താല്‍ക്കാലിക നടപടിയെന്ന നിലയില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആദിവാസി സെറ്റില്‍മെന്റ് കോളനികളില്‍ 13 അതിര്‍ത്തി വേലികള്‍ സ്ഥാപിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

Update: 2021-10-12 15:19 GMT

കൊച്ചി:ജനവാസ മേഖലയിലെ കാട്ടാന ആക്രമണം തടയാനുള്ള നടപടികള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മലയാറ്റൂരില്‍ വനപ്രദേശത്തിനടുത്ത് കാട്ടാന ആക്രമണത്തെ തുടര്‍ന്നു നടപടിയാവശ്യപ്പെട്ടു പൗരസമിതിയാണ് കോടതിയെ സമീപിച്ചത്. കാതമംഗലം, കോട്ടപ്പടി പ്രദേശത്ത് കാട്ടാന ആക്രമണത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു കോടതി വനം വകുപ്പിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.

താല്‍ക്കാലിക നടപടിയെന്ന നിലയില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആദിവാസി സെറ്റില്‍മെന്റ് കോളനികളില്‍ 13 അതിര്‍ത്തി വേലികള്‍ സ്ഥാപിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളില്‍ വ്യാപകമായ നാശനഷ്ടമാണ് വരുത്തിയിട്ടുള്ളതെന്നും ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.

Tags: