പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്: അനുഭവങ്ങളും ഓര്‍മകളും പങ്കുവച്ച് സൗഹൃദ സംഗമം

സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും അനുഭാവികളുമായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു.

Update: 2019-02-13 09:56 GMT

നാദാപുരം: പോപ്പുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ചു ഫെബ്രുവരി 17നു നാദാപുരത്ത് നടക്കുന്ന യൂണിറ്റി മാര്‍ച്ചിനു പിന്തുണയര്‍പ്പിച്ച് ഇന്നലെ നാദാപുരത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമം വേറിട്ട അനുഭവമായി. സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും അനുഭാവികളുമായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു.

സംഗമം ഉദ്ഘാടനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം കെ സാദത്ത് മാസ്റ്റര്‍ സംഘടനയുടെ തുടക്കവും വളര്‍ച്ചയും വിശദീകരിച്ചു. ഒരു പ്രദേശത്തിന്റെ സുരക്ഷ എന്ന കേവലമായ ആശയ വൃത്തത്തില്‍ നിന്ന് വളര്‍ന്ന് ഇപ്പോള്‍ 130 കോടി ജനങ്ങളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ചാലോചിക്കുകയും കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന ഒരു മഹാ പ്രസ്ഥാനമായി സംഘടന മാറിക്കഴിഞ്ഞുവെന്നു അദ്ദേഹം പറഞ്ഞു.


സംഘടനയിലെ ആദ്യകാല അനുഭവങ്ങള്‍ സൂചിപ്പിച്ചു സംസാരിച്ച പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ദൈവിക സഹായമാണ് പതിസന്ധികള്‍ തരണം ചെയ്തു മുന്നോട്ടു പോകാന്‍ സംഘടനയെ സഹായിച്ചതെന്ന് വ്യക്തമാക്കി.

യൂണിറ്റി മാര്‍ച്ച് സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ബി നൗഷാദ് അധ്യക്ഷത വഹിച്ചു. സി കെ റഹീം, എം വി റഷീദ് മാസ്റ്റര്‍ സംസാരിച്ചു. 

Tags: