പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്: സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം നാളെ

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ സ്വാഗത സംഘം ഓഫിസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

Update: 2021-02-02 17:17 GMT

പുത്തനത്താണി: 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി പുത്തനത്താണിയില്‍ നടക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെ സ്വാഗതസംഘം ഓഫിസ് നാളെ പ്രവര്‍ത്തനമാരംഭിക്കും.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ സ്വാഗത സംഘം ഓഫിസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പ്രസിഡന്റ് വി കെ അബ്ദുല്‍ അഹദ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

Tags:    

Similar News