ബാബരി വിധി: തലസ്ഥാന നഗരിയിൽ പോപുലർഫ്രണ്ട് പ്രതിഷേധ വിളംബരം നടത്തി

ബാബരി ഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീം കോടതി വിധി പക്ഷപാതപരവും നീതി നിഷേധവുമാണ്.

Update: 2019-11-11 15:17 GMT

തിരുവനന്തപുരം: ബാബരി മസ്ജിദ് കോടതി വിധിയിലെ നീതി നിഷേധത്തിനെതിരേ പോപുലര്‍ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രതിഷേധ വിളംബരം നടത്തി. ഏജീസ് ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് പാളയത്ത് സമാപിച്ചു. ജില്ലാ പ്രസിഡന്റ് സലീം കരമന പ്രധിഷേധ വിളംബരം നടത്തി.


ഭയം വിതച്ച് വിയോജിപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാബരി ഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീം കോടതി വിധി പക്ഷപാതപരവും നീതി നിഷേധവുമാണ്. ഇതിനെതിരേ ജനാധിപത്യസമൂഹം കൂടുതല്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗങ്ങളായ നിസാർ മൗലവി, അഫ്സൽ മൗലവി, ഷഫീഖ്, സുധീർ, താഹിർ നേതൃത്വം നൽകി.

Tags: