കൊച്ചിയില്‍ കഞ്ചാവ് വേട്ട തുടരുന്നു; കനാലില്‍ ഒളിപ്പിച്ചിരുന്ന 8.6 കിലോ കഞ്ചാവ് പോലിസ് പിടിച്ചെടുത്തു

കണക്ട് ടു കമ്മീഷണര്‍ എന്ന പ്രോഗ്രാമിന്റെ വാട്‌സ് ആപ് നമ്പറിലേക്ക് വന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.കടവന്ത്ര മാവേലി റോഡില്‍ സംശയാസ്പദമായി സാഹചര്യത്തില്‍ ആളുകള്‍ കൂടി നില്‍ക്കുന്നുവെന്നായിരുന്നു സന്ദേശം.തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്

Update: 2019-04-21 05:03 GMT

കൊച്ചി:കൊച്ചിയില്‍ കഞ്ചാവ് വേട്ട തുടരുന്നു. കനാലില്‍ ഒളിപ്പിച്ചിരുന്ന 8.6 കിലോ കഞ്ചാവ് പോലിസ് കണ്ടെടുത്തു.കിംഗ് കോബ്രാ ഓപറേഷന്റെ ഭാഗമായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഏര്‍പെടുത്തിയിരിക്കുന്ന കണക്ട് ടു കമ്മീഷണര്‍ എന്ന പ്രോഗ്രാമിന്റെ വാട്‌സ് ആപ് നമ്പറിലേക്ക് വന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.കടവന്ത്ര മാവേലി റോഡില്‍ സംശയാസ്പദമായി സാഹചര്യത്തില്‍ ആളുകള്‍ കൂടി നില്‍ക്കുന്നുവെന്നായിരുന്നു സന്ദേശം.തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കടവന്ത്ര മാവേലി റോഡില്‍ സിഡ്‌കോയുടെ ഓഫിസിന്റെ സമീപത്തുള്ള സ്ലാബ് ഇട്ട് മൂടിയ കനാനലിന്റെ അടിയില്‍ ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ട്രാവലര്‍ ബാഗില്‍ നാലു പാക്കറ്റുകളാക്കി കഞ്ചാവ് വെച്ചതിനു ശേഷം. ഈ ബാഗ് ചാക്കിനുളളിലാക്കി കനാലില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.കടവന്ത്ര പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്,എസ് ഐ കിരണ്‍,എ എസ് ഐ അജയ് സരസന്‍,സീനിയര്‍ സിപിഒ സജി,രതീഷ് കുമാര്‍,സിപിഒ സുജീഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. 

Tags:    

Similar News