അഖില്‍ വധശ്രമക്കേസ്: ഒന്നാംപ്രതിയുടെ വീട്ടില്‍നിന്ന് ഉത്തരകടലാസുകളും സീലും കണ്ടെത്തി

റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റ ശ്രമമുണ്ടായി.

Update: 2019-07-14 14:54 GMT

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകളില്‍ പോലിസ് റെയ്ഡ്. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലെ റെയ്ഡിനിടെ സര്‍വകലാശാലയുടെ എഴുതാത്ത നാല് ബണ്ടില്‍ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി. കോപ്പിയടിക്ക് ഉപയോഗിക്കാനാണ് എഴുതാത്ത ഉത്തര കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതുന്നു. ഇതേപ്പറ്റി വിശദമായി അന്വേഷിക്കും.

മജിസ്‌ട്രേട്ടിന്റെ അനുമതി തേടിയശേഷമാണ് പോലിസ് റെയ്ഡ് നടത്തുന്നത്. വിവരമറിഞ്ഞ് റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റ ശ്രമമുണ്ടായി. ഇതോടെ പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ തടയാന്‍ നീക്കമുണ്ടാവുമെന്ന് നേരത്തെതന്നെ സൂചന ലഭിച്ചിരുന്നു. 

Tags:    

Similar News