പോലിസിന്റെ വെടിയുണ്ടകളും തോക്കും കാണാതായ സംഭവം: രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം സ്വദേശി രാമചന്ദ്രകൈമള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്.വെടിയുണ്ടകള്‍ കാണാനില്ലെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നും കോടതി ആരാഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

Update: 2020-02-20 16:34 GMT

കൊച്ചി: കേരള പോലിസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായ കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം സ്വദേശി രാമചന്ദ്രകൈമള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്.വെടിയുണ്ടകള്‍ കാണാനില്ലെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നും കോടതി ആരാഞ്ഞു.

സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. കാണാതായ വെടിയുണ്ടകളുടെ കൃത്യമായ കണക്ക് ഇപ്പോള്‍ പറയാനാവില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. വെടിയുണ്ടകള്‍ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് സിഎജി റിപോര്‍ട്ട് പുറത്തുവന്നിരുന്നു. തിരുവനന്തപുരം എസ്എപി. ക്യാംപില്‍നിന്ന് 12,061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സിഎജി. റിപോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. തൃശൂര്‍ പോലിസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

Tags:    

Similar News