പുതുതലമുറ മയക്കുമരുന്നുമായി വിദ്യാര്‍ഥി അടക്കം മൂന്നു പേര്‍ പിടിയില്‍

മലപ്പുറം കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈസ് (19), കോഴിക്കോട് വെള്ളിമാട് സ്വദേശി അമല്‍ദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 45 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു

Update: 2020-11-21 13:04 GMT

കൊച്ചി: പുതുതലമുറ മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകളുമായി വിദ്യാര്‍ഥിയടക്കം മൂന്നു യുവാക്കള്‍ പെരുമ്പാവൂരില്‍ പോലിസ് പിടിയിലായി. മലപ്പുറം കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈസ് (19), കോഴിക്കോട് വെള്ളിമാട് സ്വദേശി അമല്‍ദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 45 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. പിടിയിലായവരില്‍ അമല്‍ദേവ് വിദ്യാര്‍ഥിയാണ്.

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ് അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. വില്‍പ്പനയ്ക്കായ് കൊണ്ടുവന്നതാണ് മയക്കുമരുന്ന് സ്റ്റാമ്പുകള്‍. പൊതുമാര്‍ക്കറ്റില്‍ ഒരു ലക്ഷത്തിലേറെ രൂപ വില വരും. പോലിസിനെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായ് പിന്തുടര്‍ന്നാണ് പിടികൂടിയത്. എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ മധു ബാബു, പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ബിജുമോന്‍, എസ്എച്ച്ഒ സി ജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

Tags: