നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കേസ്: യുവാവ് പിടിയില്‍

തൃശൂര്‍ സ്വദേശി വിമല്‍ (31) ആണ് ആലുവ പോലിസിന്റെ പിടിയിലായത്.ദിലീപിനെ കാണാനെത്തിയ ഇയാള്‍ ഗെയിറ്റ് ചാടികടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

Update: 2021-10-28 13:42 GMT

കൊച്ചി: ചലച്ചിത്ര താരം ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുക്കുകയും. വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത ആള്‍ പിടിയില്‍. തൃശൂര്‍ സ്വദേശി വിമല്‍ (31) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ അഞ്ചിനാണ് സംഭവം. ദിലീപിനെ കാണാനെത്തിയ ഇയാള്‍ ഗെയിറ്റ് ചാടികടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ആളുകള്‍ കൂടിയപ്പോള്‍ ഓടിരക്ഷപ്പെട്ടു.

അങ്കമാലിയില്‍ നിന്ന് വിളിച്ച ഒട്ടോറിക്ഷയിലാണ് ഇയാള്‍ വന്നതും തിരിച്ച് പോയതും. ഇത് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. ചില സിനിമകളില്‍ ഇയാള്‍ അഭിനയിച്ചതായും പറയപ്പെടുന്നുവെന്നും പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ് ഐ കെ വി ജോയി, എ എസ് ഐ പി എ ഇക്ബാല്‍, സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, എച്ച് ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News