പോക്സോ കേസ്: ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍
ഒരുമാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഷെഫീഖ് അല്‍ ഖാസിമിയെ മധുരയില്‍നിന്നാണ് പോലിസ് പിടികൂടിയത്.
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍. ഒരുമാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഷെഫീഖ് അല്‍ ഖാസിമിയെ മധുരയില്‍നിന്നാണ് പോലിസ് പിടികൂടിയത്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ ഷാഡോ പോലിസിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തെ പിടികൂടിയത്.
ഷെഫീഖ് ഖാസിമിയെ സഹായിച്ച ഫാസിലിനെയും പിടികൂടിയിട്ടുണ്ട്. നേരത്തെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത വിതുര പോലിസ്, ഷെഫീഖ് ഖാസിമിക്കെതിരേ ബലാല്‍സംഗക്കുറ്റവും ചുമത്തിയിരുന്നു. ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്നാരോപിച്ച് സഹോദരന് അല്‍ അമീനെ കഴിഞ്ഞദിവസമാണ് പോലിസ് അറസ്റ്റുചെയ്തത്. മറ്റു രണ്ട് സഹോദരന്മാരായ അന്‍സാരി, ഷാജി എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.