പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മുമ്പില്‍ നഗ്‌നത പ്രദര്‍ശനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

നടവയല്‍ വേലിയമ്പം കാനമ്പിള്ളിയില്‍ കെ സി അബ്രഹാം (54) ആണ് അറസ്റ്റിലായത്.

Update: 2020-07-01 07:09 GMT

കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മുമ്പില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. നടവയല്‍ വേലിയമ്പം കാനമ്പിള്ളിയില്‍ കെ സി അബ്രഹാം (54) ആണ് അറസ്റ്റിലായത്.

പോക്‌സോ നിയമം ചുമത്തിയാണ് അറസ്റ്റ്. വഴി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടയില്‍ ഇയാള്‍ ധരിച്ചിരുന്ന വസ്ത്രം അഴിച്ചു മാറ്റി നഗ്‌നത പ്രദര്‍ശനം നടത്തുകയായിരുന്നു എന്നാണു പരാതി. കുട്ടിയുടെ അമ്മയും സംഭവസ്ഥലത്തുണ്ടായിരുന്നു. കേണിച്ചിറ എസ്‌ഐ സജിമോനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    

Similar News