കെഎസ്ആര്‍ടിസി ബസ്സില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

നങ്ങ്യാര്‍കുളങ്ങരയില്‍ നിന്ന് കയറിയ കുട്ടി തനിച്ച് സീറ്റില്‍ ഇരിക്കുന്നതിടെയായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും സഹയാത്രികരും ചേര്‍ന്ന് കണ്ടക്ടറെ തടഞ്ഞുവെച്ചു.

Update: 2019-03-31 14:53 GMT

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്സില്‍ വച്ച് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. കെഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടര്‍ മലപ്പുറം സ്വദേശി ഗഫൂറിനേയാണ് കായംകുളം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലിസ് അറിയിച്ചു.

കായംകുളത്തെ കരീലക്കുളങ്ങരയിലാണ് സംഭവം. കുട്ടി അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരന്‍മാര്‍ക്കൊപ്പമാണ് ചവറയിലേക്ക് പോകാന്‍ ബസ്സില്‍ കയറിയത്. നങ്ങ്യാര്‍കുളങ്ങരയില്‍ നിന്ന് കയറിയ കുട്ടി തനിച്ച് സീറ്റില്‍ ഇരിക്കുന്നതിടെയായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും സഹയാത്രികരും ചേര്‍ന്ന് കണ്ടക്ടറെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലിസെത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: