ജനങ്ങളുടെ പൗരത്വം റദ്ദ് ചെയ്തും കശ്മീരിന്റെ അവകാശത്തെ ഇല്ലായ്മ ചെയ്തും സംഘപരിവാരം ഭയം വിതക്കാന്‍ ശ്രമിക്കുന്നു : കെ എച്ച് നാസര്‍

'ഭയപ്പെടരുത് അന്തസോടെ ജീവിക്കുക' എന്ന ക്യാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് പെരുമ്പാവൂരില്‍ ജാഗ്രത സംഗമം നടത്തി.പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ ഉദ്ഘാടനം ചെയ്തു.പൊതുയോഗത്തിന്റെ മുന്നോടിയായി നടന്ന പ്രകടനത്തില്‍ പോലീസ് വിലക്കും കോരിച്ചൊരിയുന്ന മഴയും അവഗണിച്ച് നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു

Update: 2019-09-06 14:47 GMT

പെരൂമ്പാവൂര്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പോലിസ് പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് ഫാഷിസ്റ്റുകളുടെ ഭയപ്പെടലിന്റെ തുടക്കമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍. മുസ്‌ലിംകളെയും ദലിത്കളേയും ഫാഷിസ്റ്റുകള്‍ തല്ലിക്കൊല്ലുന്നതിനെതിരെ 'ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക' എന്ന ക്യാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജാഗ്രത സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ പൗരത്വം റദ്ദ് ചെയ്തും  കശ്മീരിന്റെ അവകാശത്തെ ഇല്ലായ്മ ചെയ്തും ഭയം വിതക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്.

ഫാഷിസ്റ്റുകള്‍ക്ക് അഴിഞ്ഞാടാന്‍ അനുമതി കൊടുക്കുകയും സമാധാനപരമായി പോപുലര്‍ ഫ്രണ്ട് നടത്തുന്ന പരിപാടിയെ തടസപ്പെടുത്തുകയും ചെയ്യുന്നവരാണ് യഥാര്‍ഥത്തില്‍ ഫാഷിസ്റ്റുകളുടെ വളര്‍ച്ചക്ക് വഴിമരുന്നിടുന്നത്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നത് നരേന്ദ്ര മോഡിയുടേയും അമിത്ഷായുടേയും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഭയം വിതച്ച് രാജ്യത്തെ ജനങ്ങളേയും ജനാധിപത്യത്തേയും കീഴ്‌പ്പെടുത്തുമ്പോള്‍ അതിന് കീഴടങ്ങാതെ നിര്‍ഭയമായി നില്‍ക്കാനാണ് പോപുലര്‍ ഫ്രണ്ട് ജനങ്ങളെ പ്രാപ്തരാക്കുന്നത്


ആയുധമേന്തിയ ആള്‍ക്കൂട്ടത്തെ കല്ലെറിഞ്ഞ് സ്വയം പ്രതിരോധിക്കുന്ന ആണ്‍കുട്ടിയുടെ കാംപയിന്‍ പോസ്റ്റര്‍ വരാനിരിക്കുന്ന ഇന്ത്യന്‍ തെരുവുകളുടെ നേര്‍സാക്ഷ്യമാണ്. ലോകം അടക്കിവാണ ഫറോവമാരേയും നംറൂദ്മാരേയും തകര്‍ത്ത് കളഞ്ഞ ദൈവം അക്രമകാരികളായവരെ ജനങ്ങളെക്കൊണ്ട്് തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പൊതുയോഗത്തിന്റെ മുന്നോടിയായി നടന്ന പ്രകടനത്തില്‍ പോലീസ് വിലക്കും കോരിച്ചൊരിയുന്ന മഴയും അവഗണിച്ച് നൂറുക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ജാഗ്രത സംഗമത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദ്ുനാസര്‍ ബാഖവി അധ്യക്ഷത വഹിച്ചു. അഡ്വ.റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സലീം കുഞ്ഞുണ്ണിക്കര,ഷിയാസ് ഓണംപിള്ളി സംസാരിച്ചു. 

Tags:    

Similar News