പെരിയ ഇരട്ടക്കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ അന്വേഷണ ഏജന്‍സിയെ മാറ്റേണ്ടതില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അന്വേഷണത്തിലെ പോരായ്മകള്‍ വിചാരണ നടക്കുമ്പോള്‍ മാത്രമാണ് കണ്ടെത്താനാവുകയെന്നും സര്‍ക്കാര്‍് കോടതിയില്‍ ബോധിപ്പിച്ചു. ശരിയായ അന്വേഷണത്തെ എന്തിനു ചോദ്യം ചെയ്യുന്നുവെന്നു കോടതി വാക്കാല്‍ ചോദിച്ചു. ശരിയായ വിചാരണയ്ക്കു ശരിയായ അന്വേഷണം വേണമെന്നതിനു സര്‍ക്കാരിനു എന്താണ് വിശദീകരിക്കാനുള്ളതെന്നു കോടതി ആരാഞ്ഞു. ശരിയായ അന്വേഷണമാണോ നടന്നതെന്നു വിചാരണയിലൂടെ മാത്രമേ തെളിയിക്കാനാവുവെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസ് ഡയറി പരിശോധിക്കാതെയാണ് സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടതെന്നും ഇത് ശരിയായ നടപടിയല്ലന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു

Update: 2019-11-04 14:05 GMT

കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലില്‍ ഹൈക്കോടതിയില്‍ വാദം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസറ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ അന്വേഷണ ഏജന്‍സിയെ മാറ്റേണ്ടതില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണത്തിലേ പോരായ്മകള്‍ വിചാരണ നടക്കുമ്പോള്‍ മാത്രമാണ് കണ്ടെത്താനാവുകയെന്നും സര്‍ക്കാര്‍് കോടതിയില്‍ ബോധിപ്പിച്ചു. ശരിയായ അന്വേഷണത്തെ എന്തിനു ചോദ്യം ചെയ്യുന്നുവെന്നു കോടതി വാക്കാല്‍ ചോദിച്ചു. ശരിയായ വിചാരണയ്ക്കു ശരിയായ അന്വേഷണം വേണമെന്നതിനു സര്‍ക്കാരിനു എന്താണ് വിശദീകരിക്കാനുള്ളതെന്നു കോടതി ആരാഞ്ഞു. ശരിയായ അന്വേഷണമാണോ നടന്നതെന്നു വിചാരണയിലൂടെ മാത്രമേ തെളിയിക്കാനാവുവെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

കേസ് ഡയറി പരിശോധിക്കാതെയാണ് സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടതെന്നും ഇത് ശരിയായ നടപടിയല്ലന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു . കേസില്‍ ഉന്നത രാഷ്ട്രീക്കാരുടെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ല .പ്രാദേശിക സംഘങ്ങള്‍ നടത്തിയ കൊലപാതകമാണ് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കു ബന്ധമുണ്ടെന്നു പറയാനാവില്ലെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു. അന്വേഷണത്തില്‍ അപാകതയുണ്ടന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കേസില്‍ അന്തിമ റിപോര്‍ട് സമര്‍പ്പിച്ചു കഴിഞാല്‍ അന്വേഷണ ഏജന്‍സിക്ക് പിന്നീട് ഒന്നും ചെയ്യാനില്ലന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ മനീന്ദര്‍ സിംഗ് ചുണ്ടിക്കാട്ടി . അപുര്‍വ്വങ്ങളില്‍ അപുര്‍വമായ കേസില്‍ മാത്രമാണ് മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടതുള്ളു . കേസന്വേഷിച്ച പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിനെതിരെയോ ,ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെയോ ഒരാരോപണവും ആരും ഉന്നയിച്ചിട്ടില്ലന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ കൃത്യവും സമയബന്ധിതമുമായ അന്വേഷണവും തെളിവു ശേഖരിക്കലും നടന്നിട്ടുണ്ട് . അന്തിമ റിപോര്‍ട് വിചാരണക്കോടതിയുടെ പരിഗണനയിലാണന്നും കേസില്‍ 249 സാക്ഷികള്‍ ഉണ്ടന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. കേസില്‍ തുടര്‍വാദം 12 ന് നടക്കും. കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ക്കു വേണ്ടി അഡ്വ. ടി ആസഫലി, ലാലിസ എന്നിവരും സിബിഐക്കുവേണ്ടി ശാസ്തമംഗലം എസ് അജിത്കുമാറും ഹാജരായി. 

Tags:    

Similar News