പെരിയ ഇരട്ടക്കൊലപാതകം: കേസ് ഡയറി നാളെത്തന്ന ഹാജരാക്കണമെന്ന് ഹൈക്കോടതി

കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരായ സജി, രജ്ഞിത്, മുരളി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം .കേസില്‍ കുറ്റപത്രം ഇന്ന് രാവിലെ നല്‍കിയതായി പോലിസ് കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് ഡയറി ഹാജരാക്കാന്‍ സാവകാശം അനുവദിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി

Update: 2019-05-20 10:26 GMT

കൊച്ചി: കാസര്‍കോഡ് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ കേസ് ഡയറി നാളെത്തന്നെ ഹാജരാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.കേസിലെ പ്രതികളും സിപിഎം പ്രവര്‍ത്തകരുമായ സജി , രജ്ഞിത്, മുരളി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം .കേസില്‍ കുറ്റപത്രം ഇന്ന് രാവിലെ നല്‍കിയതായി പോലിസ് കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് ഡയറി നാളത്തെന്ന ഹാജരാക്കണമെന്നും സാവകാശം അനുവദിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി . പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും നിലവിലുള്ള കേസ് ഡയറിയാണ് കാണേണ്ടതെന്നു കോടതി വ്യക്തമാക്കി. കൂടുതല്‍ സമയം അനുവദിച്ചാല്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നു പറയാനിടയാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. തങ്ങളെ കേസില്‍ തെറ്റായി പ്രതിചേര്‍ത്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി .സിപിഎമ്മിന്റെ പോലിസ് തന്നെയാണ് സി പി എം പ്രവര്‍ത്തകരെ പ്രതികളാക്കിയതെന്നും അതുകൊണ്ട് തന്നെ തെറ്റായി പ്രതിചേര്‍ത്തെന്ന് പറയാനാവില്ലന്നും കോടതി വാക്കാല്‍ പരമാര്‍ശിച്ചു

Tags:    

Similar News