പെരിയ ഇരട്ടക്കൊലക്കേസ്: അഭിഭാഷകർക്ക് പണം അനുവദിച്ച് സർക്കാർ ഉത്തരവ്; വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ

കൊലയാളികളെ സംരക്ഷിക്കാനുള്ളത് പോലുള്ള ചിലവുകൾ മാത്രമെന്തേ അസാധാരണ സാഹചര്യത്തിലും മുറ പോലെ നടക്കുന്നതെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

Update: 2020-04-29 10:30 GMT

തി​രു​വ​ന​ന്ത​പു​രം: കൊവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാരിനായി ഹാജരായ അഭിഭാഷകന് യാത്രയ്ക്കും താമസത്തിനുമുള്ള പണം അനുവദിച്ച് സർക്കാർ ഉത്തരവ്. സർക്കാർ നടപടിയെ വിമർശിച്ച് ഷാഫി പറമ്പിൽ എം.എൽ.എ രംഗത്തെത്തി. അതേസമയം ഉത്തരവിൽ തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. 

സർക്കാർ ഉത്തരവിന്റെ പകർപ്പും ഷാഫി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കൊലയാളികളെ സംരക്ഷിക്കാനുള്ളത് പോലുള്ള ചിലവുകൾ മാത്രമെന്തേ അസാധാരണ സാഹചര്യത്തിലും മുറ പോലെ നടക്കുന്നതെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. എ​ജി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണ് തു​ക അ​നു​വ​ദി​ച്ചു​ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന അ​ഭി​ഭാ​ഷ​ക​രെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​കേ​സി​ന് വേ​ണ്ടി വാ​ദി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.


ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്ന പെരിയ കേസിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ CBI അന്വേഷണം അനിവാര്യമാണെന്ന ഹൈക്കോടതി വിധിക്കെതീരെ writ അപ്പീലിൽ ഹാജരാവാൻ സുപ്രീം കോടതിയിലെ സീനിയർ വക്കീൽ മനീന്ദർ സിംഗും അദ്ദേഹത്തിന്റെ ജൂനിയർ പ്രഭാസ് ബജാജും നവംബർ 12നും 16നും ഡൽഹിയിൽ നിന്ന് കൊച്ചി വരെ ബിസ്‌നസ്സ് ക്‌ളാസിൽ യാത്ര ചെയ്തതിനും മറൈൻ ഡ്രൈവ് താജ് ഗേറ്റ് വേ ഹോട്ടലിൽ താമസിച്ചതിനും മുൻകാല പ്രാബല്ല്യത്തോടെ പണം അനുവദിച്ച് ഈ കോവിഡ് കാലത്ത് (8/4/20)സർക്കാർ ഇറക്കിയ ഉത്തരവിന്റെ പകർപ്പാണിത്.

തുക എത്രയെന്ന് പോലും വ്യക്താമാക്കാത്ത ഇത്തരം ഉത്തരവുകളും പാഴ്ചിലവുകളും ആർക്ക് വേണ്ടിയാണ് ?

പാർട്ടിക്ക് പങ്കില്ലെന്ന് 100 വട്ടം ആണയിട്ടവർ കൊലയാളികൾ CBI അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അറിഞ്ഞോണ്ട് തന്നെ നടത്തിയ ഈ ഏർപാടിനും പണം കൊടുത്തത് സർക്കാർ ഖജനാവിൽ നിന്ന് .കൊല നടത്തിയ പാർട്ടി ഗുണ്ടകളെ രക്ഷപ്പെടുത്താനുള്ള വക്കീൽ ഫീസിന്റെ ബാധ്യതയും ജനത്തിന് . പോരാത്തതിന് നിയമസഭയിലെ പ്രഖ്യാപനവും , വേണ്ടി വന്നാൽ ഇനിയും കൊടുക്കുമത്രേ .

ഒരു ദുരന്തം വരുമ്പോൾ സർക്കാരിന് പണം കൊടുക്കാത്തവരല്ല KPSTA ഉൾപ്പടെയുള്ളവർ . പ്രളയ കാലത്ത് പോലും പണം കൊടുത്തും വീട് വെച്ച് കൊടുത്തും ജനങ്ങൾക്കൊപ്പം നിന്നവരാണവർ . പ്രളയ ദുരിതാശ്വാസത്തിന് ഒരു പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന പ്രതിപക്ഷ ആവശ്യം പോലും നിരാകരിക്കപ്പെട്ടു . എന്നിട്ടും എല്ലാവരും കൊടുത്തു . അതിലും പാർട്ടി ബന്ധമുള്ളവർ പണം തട്ടിയെടുത്തത്തിന്റെ വാർത്തയും കേസുമൊക്കെ നമ്മൾ കണ്ടു .

സാലറി ചലഞ്ചിൽ കോടതി വിധി എന്തുമാവട്ടെ കൊടുക്കാനുള്ള പണം തങ്ങൾ നൽകുമെന്ന് ഇന്നും അവർ പറയുമ്പോ ചോദ്യം ചെയ്യപ്പെട്ടതും കത്തിച്ചതുമെല്ലാം ഒരു ചർച്ച പോലും നടത്താതെ എടുത്ത ഏകപക്ഷീയ തീരുമാനങ്ങളുടെ ജനാധിപത്യ വിരുദ്ധത തന്നെയായിരുന്നു .

പ്രതിസന്ധികളിൽ ഇനിയും നമ്മളാലാവുന്ന സഹായം ആളും അർത്ഥവുമായി ചെയ്യും .

അപ്പോഴും ഒരു ചോദ്യം ബാക്കിയാവും .

പെരിയയിലെ കൊലയാളികളെ സംരക്ഷിക്കാനുള്ളത് പോലുള്ള ചിലവുകൾ മാത്രമെന്തേ അസാധാരണ സാഹചര്യത്തിലും മുറ പോലെ നടക്കുന്നത്.

കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ച്ച് നേ​ര​ത്തെ ഹൈ​ക്കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കേ​സി​ലെ പോ​ലിസ് കു​റ്റ​പ​ത്രം റ​ദ്ദാ​ക്കി​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി.

എ​ന്നാ​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സ​ർ​ക്കാ​ർ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രെ കേ​സ് വാ​ദി​ക്കാ​നും രം​ഗ​ത്തി​റ​ക്കി​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​രാ​യ മ​നീ​ന്ദ​ർ സിങ്, പ്ര​ഭാ ബ​ജാ​ജ് എ​ന്നി​വ​രാ​യി​രു​ന്നു സ​ർ​ക്കാ​രി​ന് വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യ​ത്. ഇ​വ​രു​ടെ ഫീ​സും മ​റ്റ് ചി​ല​വു​ക​ൾ​ക്കു​മു​ള്ള പ​ണ​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ഫീ​സി​ന് പു​റ​മേ ബി​സി​ന​സ് ക്ലാ​സി​ലെ യാ​ത്ര, ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ലെ താ​മ​സം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യ്ക്ക് പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Tags:    

Similar News