പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം
കേസിലെ പ്രതി സജി , രഞ്ജിത്, മുരളി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്. പ്രതികളുടെ റിമാന്റ് റിപോര്‍ട്ടില്‍ ഇവര്‍ക്കെതിരെ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിമര്‍ശനം നടത്തിയത്
കൊച്ചി: കാസര്‍കോഡ് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസിലെ പ്രതി സജി , രഞ്ജിത്, മുരളി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്. പ്രതികളുടെ റിമാന്റ് റിപോര്‍ട്ടില്‍ ഇവര്‍ക്കെതിരെ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം. കേസില്‍ പാര്‍ട്ടി ഓഫിസില്‍ വച്ച് ഗൂഡാലോചന നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. കേസിലെ ഗൂഡാലോചന ബസ് സ്റ്റാന്റില്‍ വച്ചു നടന്നതായാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. കേസ് ഡയറി പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. ജസ്റ്റിസ് സുധീന്ദ്ര കുമാറാണ് ഹരജി പരിഗണിച്ചത്. ഹരജി ഈ മാസം 28 ന് വീണ്ടും പരിഗണിക്കും