കുറ്റാന്വേഷണ മികവ്; മലപ്പുറം ജില്ലാ പ്രത്യേക സ്‌ക്വാഡിന് റിവാര്‍ഡ്

പെരിന്തല്‍മണ്ണ ഷാഡോ പോലിസില്‍ പ്രവര്‍ത്തിച്ചിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് റിവാര്‍ഡ് ലഭിച്ചത്.

Update: 2019-07-09 17:11 GMT
പെരിന്തല്‍മണ്ണ: കുറ്റാന്വേഷണ മികവിന് മലപ്പുറം ജില്ലാ പ്രത്യേക പോലിസ് അന്വേഷണ സംഘത്തിന് റിവാര്‍ഡ്. കുറ്റാന്വേഷണ രംഗത്ത് മികവു തെളിയിച്ചതിനാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി ലഭിച്ചത്. പെരിന്തല്‍മണ്ണ ഷാഡോ പോലിസില്‍ പ്രവര്‍ത്തിച്ചിരുന്ന പെരിന്തല്‍മണ്ണ സിഐ വി ബാബുരാജ്, പെരുമ്പടപ്പ് സിഐ കെ എം ബിജു, മലപ്പുറം വിജിലന്‍സ് യൂനിറ്റിലെ എഎസ്‌ഐ പി മോഹന്‍ദാസ്, പി എന്‍ മോഹനകൃഷണന്‍, എഎസ്‌ഐ സി പി മുരളീധരന്‍, ടി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് റിവാര്‍ഡ് ലഭിച്ചത്.


Tags:    

Similar News