ഇറച്ചിക്കടയില്‍ വാക്ക് തര്‍ക്കം; മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണു മരിച്ചു

നേരത്തെ ഇയാള്‍ക്ക് രണ്ട് തവണ ഹൃദയസ്തംബനം ഉണ്ടായിട്ടുണ്ട്.

Update: 2020-05-23 13:05 GMT

പരപ്പനങ്ങാടി: ഇറച്ചി കടയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മദ്ധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. ആനങ്ങാടി സ്വദേശി ചക്കുങ്ങല്‍ മുസ്തഫ (46) ആണ് മരിച്ചത്. ഇന്ന് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് പിന്‍വശത്തുള്ള ആട്ടിറച്ചി വില്‍ക്കുന്ന കടയിലാണ് സംഭവം.

പോലിസ് സംഭവം വിവരിക്കുന്നതിങ്ങനെ. രാവിലെ ഇറച്ചിക്ക് വന്ന ഇദ്ദേഹം കടം ചോദിച്ചു. ഈ സമയത്ത് കടം നല്‍കാല്‍ കഴിയില്ലന്ന് കടക്കാരന്‍ അറിയിച്ചു. കാശില്ലാത്ത അവസ്ഥ മനസ്സിലാക്കി പരിചയക്കാരന്‍ കൂടിയായ ഇറച്ചി കടക്കാരന്‍ 500 രൂപ കൊടുത്തെങ്കിലും പ്രകോപിതനായ ഇദ്ദേഹം കടക്കാരന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിക്കുകയും മറ്റും ചെയ്തതോടെ പരിസരത്തുള്ളവര്‍ പിടിച്ച് മാറ്റി. ഇതിന് ശേഷം ഫുഡ് പാത്തില്‍ ഇരുന്ന മുസ്തഫ അസ്വസ്ഥനാവുകയും മറിഞ്ഞ് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലിസ് ഇയാളെ ആശുപത്രിയിലെത്തിച്ചു. നേരത്തെ ഇയാള്‍ക്ക് രണ്ട് തവണ ഹൃദയസ്തംബനം ഉണ്ടായിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.



Tags:    

Similar News