പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അഴിമതി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ സംരക്ഷിക്കുന്നത് സി പി എം- ലീഗ് അവിശുദ്ധ കൂട്ട്‌കെട്ടന്ന് എസ്ഡിപിഐ

യു ഡി എഫ് സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ തിരക്കിട്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെല്ലാം വലിയ കൊള്ളയാണ് നടന്നിട്ടുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം.സംസ്ഥാനത്ത് മുമ്പില്ലാത്ത വിധം കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങിയ വലിയ കോക്കസ് രൂപപ്പെട്ടിട്ടുണ്ട്.പൊതു സ്വത്ത് കാര്‍ന്ന് തിന്നുന്ന ഇവര്‍ക്ക് സംരക്ഷണം ലഭിക്കുന്നത് ആശങ്കാജനകമാണെന്നും എം കെ മനോജ്കൂമാര്‍ പറഞ്ഞു

Update: 2019-07-04 14:05 GMT

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തില്‍ നടന്ന വന്‍ അഴിമതിയില്‍ വ്യക്തമായ പങ്ക് ബോധ്യപ്പെട്ടിട്ടും മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പ്രതിചേര്‍ക്കാത്തത് സി പി എം- ലീഗ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍. അഴിമതിയും നിര്‍മാണത്തിലെ ക്രമക്കേടും മൂലം തകരാറിലായ പാലാരിവട്ടം മേല്‍പാലത്തിന് സമീപം എസ് ഡി പി ഐ ജില്ലാ കമ്മിറ്റി നടത്തിയ സമര പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ തിരക്കിട്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെല്ലാം വലിയ കൊള്ളയാണ് നടന്നിട്ടുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്.

ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എം കെ മനോജ്കുമാര്‍ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് മുമ്പില്ലാത്ത വിധം കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങിയ വലിയ കോക്കസ് രൂപപ്പെട്ടിട്ടുണ്ട്.പൊതു സ്വത്ത് കാര്‍ന്ന് തിന്നുന്ന ഇവര്‍ക്ക് സംരക്ഷണം ലഭിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ സമര പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. നേതാക്കളായ അജ്മല്‍ കെ മുജീബ്, ബാബു വേങ്ങൂര്‍, സുധീര്‍ ഏലൂക്കര, ഷീബ സഗീര്‍, നാസര്‍ എളമന, ഷാനവാസ് പുതുക്കാട്, അനീഷ് മട്ടാഞ്ചേരി, ഷിഹാബ് പടന്നാട്ട്, ഹാരിസ് ഉമര്‍, അമീര്‍ എടവനക്കാട്, സനൂപ് പട്ടിമറ്റം, ഷിഹാബ് വല്ലം, പ്രഫ. എന്‍ എ അനസ്, അലി പല്ലാരിമംഗലം, മീരാന്‍ മുളവൂര്‍ കബീര്‍ കാഞ്ഞിരമറ്റം സംസാരിച്ചു.

Tags:    

Similar News