പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍കെട്ടിവെച്ച് വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ
പാലത്തിന്റെ നിര്‍മാണത്തില്‍ സിമന്റ് എത്ര ഉപയോഗിച്ചു.കമ്പി എത്രയെണ്ണം ഇട്ടു എന്നൊക്കെ നോക്കാന്‍ ഒരു മന്ത്രിക്ക് കഴിയില്ലെന്ന് വി കെ ഇബ്രാഹിം കുഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഭരണാനുമതി നല്‍കുകയെന്നതാണ് മന്ത്രി ചെയ്യുന്നത്. അതു കഴിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് അത് നോക്കേണ്ടതെന്നും വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ പറഞ്ഞു
കൊച്ചി: പാലാരിവട്ടം മേല്‍പാലത്തിന്റെ തകര്‍ച്ചയുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍കെട്ടിവെച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ.പാലത്തിന്റെ നിര്‍മാണത്തില്‍ സിമന്റ് എത്ര ഉപയോഗിച്ചു.കമ്പി എത്രയെണ്ണം ഇട്ടു എന്നൊക്കെ നോക്കാന്‍ ഒരു മന്ത്രിക്ക് കഴിയില്ലെന്ന് വി കെ ഇബ്രാഹിം കുഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഭരണാനുമതി നല്‍കുകയെന്നതാണ് മന്ത്രി ചെയ്യുന്നത്. അതു കഴിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് അത് നോക്കേണ്ടതെന്നും വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ പറഞ്ഞു.മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നുവെന്ന കെ ബി ഗണേഷ്കുമാറിന്റെ വാദവും ഇബ്രാഹിം കുഞ്ഞ് തള്ളി.ഒരു പരാതിയും നല്‍കിയിട്ടില്ലെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.പരാതിയുണ്ടായിരുന്നുവെങ്കില്‍ തീര്‍ചയായും അത് അന്വേഷിക്കുമായിരുന്നുവെന്നും വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.പാലാരിവട്ടം മേല്‍പാലവുമായി ബന്ധപ്പെട്ട്് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പലതും പറയാറുണ്ടെന്നായിരുന്നു മറുപടി.വിജിലന്‍സ് അന്വേഷണം വന്നാല്‍ അതിനോട്് സഹകരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി വി കെ ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി