ശബരിമല നടവരവിലെ കുറവ് ദേവസ്വം ബോര്‍ഡിനെ ബാധിക്കില്ലെന്ന് പത്മകുമാര്‍

വരുന്ന ബജറ്റില്‍ കൂടുതല്‍ സഹായമുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നിടത്തോളം കാലം ദേവസ്വം ബോര്‍ഡിന് ഒരു ഭയവുമില്ല. മണ്ഡല- മകരവിളക്കു കാലം പിന്നിട്ടപ്പോള്‍ നടവരവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 94 കോടി രൂപയുടെ കുറവുണ്ടായിരുന്നു.

Update: 2019-01-22 10:50 GMT

തിരുവനന്തപുരം: ശബരിമല നടവരുമാനത്തിലെ കുറവ് ദേവസ്വം ബോര്‍ഡിനെയോ ക്ഷേത്രങ്ങളിലെ ജീവനക്കാരെയോ ബാധിക്കില്ലെന്ന് പ്രസിഡന്റ് എ പത്മകുമാര്‍. വരുന്ന ബജറ്റില്‍ കൂടുതല്‍ സഹായമുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നിടത്തോളം കാലം ദേവസ്വം ബോര്‍ഡിന് ഒരു ഭയവുമില്ല. മണ്ഡല- മകരവിളക്കു കാലം പിന്നിട്ടപ്പോള്‍ നടവരവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 94 കോടി രൂപയുടെ കുറവുണ്ടായിരുന്നു.

അയ്യപ്പനോട് കളിച്ചാല്‍ എന്താണ് ഫലമെന്ന് നന്നായറിയാം. കാണിക്കയിടേണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പിരിവുമായി ഇറങ്ങിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും ഒന്നുമായിട്ടില്ല, പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു എന്നും പത്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളെയും അദ്ദേഹം തള്ളി. ശ്വാസം വിലക്കാനും സ്വപ്‌നം കാണാനും കരം കൊടുക്കണ്ട. അതുകൊണ്ട് ആര്‍ക്കും സ്വപ്‌നം കാണാം. കാലാവധി പൂര്‍ത്തിയാക്കുംവരെ ഇവിടെ കാണുമെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം.

Tags:    

Similar News