ബോര്‍ഡില്‍ തര്‍ക്കമില്ല; പത്മകുമാര്‍ തന്നെ ദേവസ്വം പ്രസിഡന്റായി തുടരുമെന്ന് കടകംപള്ളി

പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായി അഭിപ്രായവ്യത്യാസമില്ല. ഇരുവരുമായും താന്‍ ഇന്നലെ സംസാരിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ സെക്രട്ടറിയെ കാണുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതിയില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനോട് വിരുദ്ധനിലപാടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ സ്വീകരിച്ചത്.

Update: 2019-02-08 06:51 GMT

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായി അഭിപ്രായവ്യത്യാസമില്ല. ഇരുവരുമായും താന്‍ ഇന്നലെ സംസാരിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ സെക്രട്ടറിയെ കാണുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതിയില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനോട് വിരുദ്ധനിലപാടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ സ്വീകരിച്ചത്. സാവകാശ ഹരജിക്ക് ഇനി പ്രസക്തിയില്ലെന്നും പുനപ്പരിശോധന ഹരജിയാണ് പരിഗണിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. അതിനിടെ, പത്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതികരിച്ചു. തിരുവിതാംകൂര്‍ പ്രസിഡന്റിന്റേത് ഒരു രാഷ്ട്രീയനിയമനമാണ്.

ശബരിമല കേസില്‍ പത്മകുമാറിന്റെ പരസ്യനിലപാടിലെ അതൃപ്തി അറിയിക്കാനാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. ശബരിമല യുവതീ പ്രവേശന വിധിയില്‍ പുനപ്പരിശോധന ആവശ്യമില്ലെന്ന് സുപ്രിംകോടതിയില്‍ ദേവസ്വം ബോര്‍ഡെടുത്ത നിലപാടില്‍ പത്മകുമാര്‍ തന്നോട് വിശദീകരണമോ റിപോര്‍ട്ടോ ചോദിച്ചിട്ടില്ല. എന്നാല്‍, ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ വിശദീകരണം നല്‍കേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകരണം നല്‍കുമെന്നും എന്‍ വാസു പറഞ്ഞു. ഇന്നലെയാണ് ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണര്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. ശബരിമല സ്ത്രീ പ്രവേശനവിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിക്കവെ വിധിയെ അനുകൂലിച്ചുള്ള നിലപാടാണ് ദേവസ്വം ബോര്‍ഡിനായി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി സുപ്രിംകോടതിയില്‍ അറിയിച്ചത്.

Tags:    

Similar News