നിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി എസ്ഡിപിഐ: വ്യാജപ്രചാരണങ്ങള്‍ വിറളി പിടിച്ചത് മൂലം: പി കെ ഉസ്മാന്‍

Update: 2025-06-03 14:45 GMT
നിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി എസ്ഡിപിഐ: വ്യാജപ്രചാരണങ്ങള്‍ വിറളി പിടിച്ചത് മൂലം: പി കെ ഉസ്മാന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചാരണം ശക്തമാക്കിയതോടെ വിറളി പിടിച്ച് ചില കേന്ദ്രങ്ങള്‍, എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി എന്നതടക്കമുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായതോടെ പലരും അങ്കലാപ്പിലാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും പ്രചാരണത്തിലും എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി ബഹുദൂരം മുന്നിലാണ്. അവസാനത്തെ അടവുനയം എന്ന നിലയില്‍ ചിലര്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ പുഛിച്ചു തള്ളും. എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു, നാമനിര്‍ദ്ദേശ പത്രിക തള്ളി തുടങ്ങിയ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുടെ അങ്കലാപ്പ് വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ടെന്നും പി കെ ഉസ്മാന്‍ വ്യക്തമാക്കി.

Similar News