വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

ചെള്ളുകള്‍ വഴി പടരുന്ന വൈറസ് രോഗമായ കുരങ്ങുപനി കൂടുതലായും കുരങ്ങുകളിലാണു കണ്ടുവരുന്നത്

Update: 2019-01-23 16:29 GMT

കല്‍പ്പറ്റ: വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി(ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്) സ്ഥിരീകരിച്ചു. ബവാലി സ്വദേശിയായ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നേരത്തേ വയനാട് തിരുനെല്ലി സ്വദേശിക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. ചെള്ളുകള്‍ വഴി പടരുന്ന വൈറസ് രോഗമായ കുരങ്ങുപനി കൂടുതലായും കുരങ്ങുകളിലാണു കണ്ടുവരുന്നത്. ചെള്ളുകള്‍ മനുഷ്യനെ കടിക്കുന്നതിലൂടെയാണ് പകരുന്നത്. ഇടവിട്ട് ശക്തമായ പനി വരുന്നതും തലകറക്കവും ഛര്‍ദ്ദിയുമാണ് ലക്ഷണം. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.



Tags:    

Similar News