യുവാവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മനുവിനെ കാണാതായത്. മനുവിന്റെ മൃതദേഹം കണ്ടെത്താനായി പറവൂര്‍ ഭാഗത്ത് കടലില്‍ കോസ്റ്റ് ഗാര്‍ഡ് ഇന്നും തെരച്ചില്‍ നടത്തും.

Update: 2019-08-24 05:18 GMT

ആലപ്പുഴ: പറവൂര്‍ സ്വദേശി മനുവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയ കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പത്രോസ്, സൈമണ്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓമനക്കുട്ടനും പിടിയിലായത്.

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ബിയര്‍ കുപ്പിയും കല്ലുംകൊണ്ട് മനുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് പത്രോസും സൈമണും മൊഴി നല്‍കിയിരുന്നത്. കാണാതായ മനുവും പ്രതികളായവരും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരണ്. സംഘത്തിലുണ്ടായിരുന്ന ആന്റണിക്കായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മനുവിനെ കാണാതായത്.  മനുവിന്റെ മൃതദേഹം കണ്ടെത്താനായി പറവൂര്‍ ഭാഗത്ത് കടലില്‍ കോസ്റ്റ് ഗാര്‍ഡ് ഇന്നും തെരച്ചില്‍ നടത്തും.

Tags:    

Similar News