ശബരിമലയില്‍ കനകദുര്‍ഗയും ബിന്ദുവും എത്തിയത് പോലിസിന്റെ അറിവോടെയെന്നു സത്യവാങ്മൂലം

പ്രതിഷേധക്കാര്‍ മനസ്സിലാക്കാതിരിക്കാനാണ് പോലിസ് യുനിഫോം ഒഴിവാക്കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു

Update: 2019-01-24 14:47 GMT

കൊച്ചി: ശബരിമലയില്‍ കനകദുര്‍ഗയും ബിന്ദുവും എത്തിയത് പോലിസിന്റെ അറിവോടെയെന്നു വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരം പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മഫ്തിയിലുള്ള പോലിസുകാര്‍ യുവതികള്‍ക്ക് അകമ്പടി നല്‍കിയെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിഷേധക്കാര്‍ മനസ്സിലാക്കാതിരിക്കാനാണ് പോലിസ് യുനിഫോം ഒഴിവാക്കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. യുവതികള്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലിസ് അകമ്പടി പോയത്. പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് നാലു പോലിസ് അകമ്പടിയായി പോയി. ജീവനക്കാര്‍ക്കുള്ള വാതിലിലൂടെ യുവതികളെ കടത്തിവിട്ടത് പ്രശ്‌നങ്ങള്‍ ഉണ്ടാവന്‍ സാധ്യതയുള്ളതിനാലായിരുന്നു. ഇരുവരും ദര്‍ശനം നടത്തിയതിനെ തുടര്‍ന്നു പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ശബരിമലയില്‍ യുവതികളെ അന്യായമായി പ്രവേശിപ്പിച്ചില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.





Tags: