കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ സഭ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സഭാ നേതൃത്വം ഇനിയും തയാറായിട്ടില്ല.ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിരവധി പേരെ ചൂഷണം ചെയ്തിട്ടുണ്ടെന്നതിന്റെ ഉദാഹരമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന മറ്റൊരു പീഡനാരോപണം.നിരവധി പേര്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വിധേയരായവര്‍ ഇത് പുറത്തു പറയാന്‍ തയാറായിട്ടില്ല.ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പീഡനാരോപണത്തില്‍ കേസെടുക്കാന്‍ പോലിസ് തയാറായിരുന്നുവെന്നാണ് തങ്ങള്‍ മനസിലാക്കുന്നത്. പിന്നീട് ആ കന്യാസ്ത്രീയെ ബിഷപ് ഫ്രാങ്കോ സ്വാധീനിക്കുകയും വിവരം പുറത്തു വരാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തെന്നാണ് മനസിലാക്കാന്‍ സാധിച്ചത്.അതിനാലായിരിക്കും ആ സിസ്റ്റര്‍ പോലിസിന് മൊഴി നല്‍കാന്‍ തയാറാകാതിരുന്നതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു

Update: 2020-02-22 08:40 GMT

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയക്കല്‍ കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയതിനു പിന്നാലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്ത്.കഴിഞ്ഞ ദിവസം മറ്റൊരു പീഡന ആരോപണം കൂടി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്നിരുന്നു.ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭാ നേതൃത്വം നടപടിയെടുക്കണമെന്ന് ബലാല്‍സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയായ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സഭാ നേതൃത്വം ഇനിയും തയാറായിട്ടില്ല.

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിരവധി പേരെ ചൂഷണം ചെയ്തിട്ടുണ്ടെന്നതിന്റെ ഉദാഹരമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന മറ്റൊരു പീഡനാരോപണം.നിരവധി പേര്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വിധേയരായവര്‍ ഇത് പുറത്തു പറയാന്‍ തയാറായിട്ടില്ല.ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പീഡനാരോപണത്തില്‍ കേസെടുക്കാന്‍ പോലിസ് തയാറായിരുന്നുവെന്നാണ് തങ്ങള്‍ മനസിലാക്കുന്നത്. പിന്നീട് ആ കന്യാസ്ത്രീയെ ബിഷപ് ഫ്രാങ്കോ സ്വാധീനിക്കുകയും വിവരം പുറത്തു വരാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തെന്നാണ് മനസിലാക്കാന്‍ സാധിച്ചത്.അതിനാലായിരിക്കും ആ സിസ്റ്റര്‍ പോലിസിന് മൊഴി നല്‍കാന്‍ തയാറാകാതിരുന്നതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇത്രയും നാളായിട്ടും ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി കാണാന്‍ സാധിച്ചിട്ടില്ല. ആകെ കണ്ടത് ഫ്രാങ്കോയെ ജലന്ധര്‍ രൂപതിയുടെ മെത്രാന്‍ സ്ഥാനത്ത് നിന്നും നീക്കിയ നടപടി മാത്രമാണ്.ഫ്രാങ്കോയ്ക്ക് നല്‍കേണ്ട ശിക്ഷ എന്തായാലും അതു സഭാ നേതൃത്വം നല്‍കണം.അത് കാനാനോന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്നതു പോലെയെങ്കില്‍ അങ്ങനെ വേണം. ശിക്ഷ എന്തായാലും നല്‍കണം.കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ സഭാ നേതൃത്വത്തില്‍ നിന്നും എത്രമാത്രം നീതി കിട്ടുമെന്ന് തങ്ങള്‍ക്കറിയില്ല.പക്ഷേ വിഷയത്തില്‍ സഭയുടെ ഭാഗത്ത് നിന്നും അന്വേഷണം ഉണ്ടാകുകയും നടപടി ഉണ്ടാകുകയും വേണമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.അതേ സമയം കേസില്‍ നിന്നും വിടുതല്‍ ആവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹരജിയില്‍ കോടതിയില്‍ വാദം നടക്കുകയാണ്. രഹസ്യവാദമാണ് നടക്കുന്നത്.

Tags:    

Similar News