ബലാല്‍സംഗക്കേസില്‍ പ്രതിയായ മുന്‍ സിഐ തൂങ്ങിമരിച്ചനിലയില്‍

Update: 2024-04-17 05:15 GMT

കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ മുന്‍ സിഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് മുന്‍ സിഐയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സൈജുവിനെയാണ് എറണാകുളം അംബദ്കര്‍ സ്‌റ്റേഡിയത്തിന് സമീപത്തെ മരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി വനിതാഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ സൈജുവിനെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നു. ഇയാളുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പോലിസെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

Tags:    

Similar News