പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത പ്രക്ഷോഭത്തില്‍ യുഡിഎഫ് സഹകരിക്കണമെന്ന് കാനം രാജേന്ദ്രന്‍

ദേശീയ തലത്തില്‍ പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും ചേര്‍ന്നാണ് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ രാഷ്ട്രപതിയെ കണ്ടത്. ഇത് കക്ഷി രാഷ്ട്രീയത്തിന്റെ പ്രശ്‌നമല്ല.രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന സുപ്രധാനമായ പ്രശ്‌നത്തില്‍ രാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ച് മുന്നോട്ടു പോകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Update: 2019-12-19 05:09 GMT

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സംയുക്ത പ്രക്ഷേഭ സമരത്തില്‍ യുഡിഎഫ് സഹകരിക്കണമെന്നാണ് തങ്ങളുടെ ആഗ്രമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും ചേര്‍ന്നാണ് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ രാഷ്ട്രപതിയെ കണ്ടത്. ഇത് കക്ഷി രാഷ്ട്രീയത്തിന്റെ പ്രശ്‌നമല്ല.രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന സുപ്രധാനമായ പ്രശ്‌നത്തില്‍ രാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ച് മുന്നോട്ടു പോകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഈ മാസം 26 ന് സംസ്ഥാനത്ത് മനുഷ്യചങ്ങല സൃഷ്ടിക്കുമ്പോള്‍ അതില്‍ സഹരിക്കാന്‍ കഴിയുന്ന എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്നാണ് എല്‍ഡിഎഫിന്റെ തീരുമാനം.വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിയും മന്ത്രിസഭയിലെ അംഗങ്ങളും സത്യാഗ്രഹം നടത്തിയപ്പോള്‍ അതില്‍ പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ സഹകരണം വളരെ പോസീറ്റീവായ നടപടിയായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Tags:    

Similar News