കൊച്ചിയിലെ ആശുപത്രിയിലുള്ള നവജാത ശിശുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി.

Update: 2019-04-17 04:27 GMT

കൊച്ചി: ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. അതിനാല്‍, കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്.

വൃക്ക, കരള്‍, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാവും ശസ്ത്രക്രിയ. ഇന്ന് വൈകീട്ട് നാലരയോടെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ തീരുമാനമാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികില്‍സ നടക്കുക. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തുനിന്ന് ആംബുലന്‍സ് അഞ്ചരമണിക്കൂര്‍കൊണ്ട് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. 

Tags:    

Similar News