നെടുമ്പാശേരി വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടിച്ചു

ഹൈദരാബാദ് സ്വദേശി സെയ്ദ് വാജിദിനെയാണ് സുരക്ഷ വിഭാഗം പിടികൂടിയത്.ബാഗേജിനകത്ത് ഒളിപ്പിച്ചാണ് വിദേശ കറന്‍സി ഇയാള്‍ കടത്തുവാന്‍ ശ്രമിച്ചത്

Update: 2019-09-03 13:24 GMT

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി മാലി ദീപിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച പന്ത്രണ്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. യാത്രക്കാരന്‍ കസ്റ്റഡിയില്‍.ഹൈദരാബാദ് സ്വദേശി സെയ്ദ് വാജിദിനെയാണ് സുരക്ഷ വിഭാഗം പിടികൂടിയത്.ബാഗേജിനകത്ത് ഒളിപ്പിച്ചാണ് വിദേശ കറന്‍സി ഇയാള്‍ കടത്തുവാന്‍ ശ്രമിച്ചത്.വിദേശയാത്രക്കാരുടെ ലഗേജ് പരിശോധന നടത്തുന്നതിനെയിടയിലാണ് സെയ്ദ് വാജിദിന്റെ ബാഗേജില്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച വിദേശ കറന്‍സി സുരക്ഷ വിഭാഗം കണ്ടത്തിയത്. തുടര്‍ന്ന് ഈ തുക തുടര്‍ നടപടികള്‍ക്കായി കസ്റ്റംസിന് കൈമാറി

Tags:    

Similar News