നെടുമ്പാശേരി വിമാനത്താവളത്തില്‍ വെടിയുണ്ടായുമായി യാത്രക്കാരന്‍ പിടിയില്‍

കൊല്ലം സ്വദേശി പ്രവീണ്‍ (38)നെയാണ് സിഐഎസ്എഫ് പിടികൂടിയത്.ഇയാളെ നെടുമ്പാശേരി പോലിസിന് കൈമാറി

Update: 2020-12-22 15:09 GMT

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വെടിയുണ്ടായുമായി യാത്രക്കാരന്‍ സിഐഎസ്എഫിന്റെ പിടിയിലായി. കൊല്ലം സ്വദേശി പ്രവീണ്‍ (38)നെയാണ് സിഐഎസ്എഫ് പിടികൂടിയത്. നെടുമ്പാശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകാനെത്തിയ ഇയാളുടെ ബാഗ് സുരക്ഷയുടെ ഭാഗമായി പരിധിക്കുമ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പിടിയിലായ പ്രവീണിനെ നെടുമ്പാശേരി പോലിസിന് കൈമാറി.

Tags:    

Similar News