നെടുമ്പാശേരി വിമാനത്താവളം തുറന്നു; ആദ്യം എത്തിയത് അബൂദബിയില്‍ നിന്നുള്ള വിമാനം

ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ അബൂദബിയില്‍ നിന്നെത്തിയ ഇന്‍ഡിഗോയുടെ വിമാനമാണ് ആദ്യം ഇറങ്ങിയത്.തുടന്നുള്ള സമയങ്ങളില്‍ വിമാനങ്ങളുടെ പുറപ്പെടലും ഇറങ്ങലും നടക്കുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു

Update: 2019-08-11 07:54 GMT

കൊച്ചി:കനത്ത മഴയും വെള്ളപ്പൊക്കവും മൂലം അടച്ചിട്ടിരുന്ന നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ അബൂദബിയില്‍ നിന്നെത്തിയ ഇന്‍ഡിഗോയുടെ വിമാനമാണ് ആദ്യം ഇറങ്ങിയത്.തുടന്നുള്ള സമയങ്ങളില്‍ വിമാനങ്ങളുടെ പുറപ്പെടലും ഇറങ്ങലും നടക്കുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.വിമാനത്താവളത്തിന് പിന്നിലെ ചെങ്ങല്‍ തോട് കനത്ത മഴയില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ റണ്‍വേയിലേക്ക് വെള്ളം ഇരച്ച് കയറിയതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ഒമ്പതു മണി മുതില്‍ 12 മണിവരെ വിമാനത്താവളം അടച്ചത്.

എന്നാല്‍ വീണ്ടും മഴ ശക്തമായതോടെ കുടുതല്‍ വെള്ളം വിമാനത്താവളത്തിലേക്ക് കയറിയതോടെയാണ് ഇന്ന് ഉച്ചയക്ക് 12 വരെ വിമാനത്താവളം അടച്ചത്. ഇതോടെ ഇവിടെ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഇവിടെ നിന്നും സര്‍വീസ് നടത്തേണ്ടിയിരുന്ന വിമാനങ്ങള്‍ പിന്നീട് തിരുവനന്തപുരത്തേയക്ക് മാറ്റുകയും ചെയ്തു.വിമാനത്താവളത്തിന്റെ റണ്‍വേയുടെ മതില്‍ പൊളിച്ചാണ് റണ്‍വേയിലെ വെള്ളം ഒഴുക്കിക്കളയുന്നത്. ഉയര്‍ന്ന കുതിരശക്തിയുള്ള അഞ്ചു മോട്ടോറുകളും ഉപയോഗിച്ച് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയുന്നുണ്ട്. 

Tags: