നെടുമ്പാശേരിയില്‍ രണ്ടു കിലോ സ്വര്‍ണവുമായി യാത്രക്കാര്‍ പിടിയില്‍

എയര്‍ ഇന്ത്യയുടെ രണ്ടു വിമാനത്തിലായി എത്തിയ രണ്ടു യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.ടി വി സ്റ്റാന്റിനുള്ളിലാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

Update: 2019-05-19 01:41 GMT

കൊച്ചി: നെടുമ്പാശേരി വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടു കിലോ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജെന്റസ് പിടികുടി.എയര്‍ ഇന്ത്യയുടെ രണ്ടു വിമാനത്തിലായി എത്തിയ രണ്ടു യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നിയാസില്‍ നിന്നാണ് ആദ്യം സ്വര്‍ണം പിടിച്ചത്.ടി വി സ്റ്റാന്റിന്റെ ഉളളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.ഒരു കിലോ സ്വര്‍ണമണ് കടത്താന്‍ ശ്രമിച്ചത്.എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ എത്തിയ താമരശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഇതേ രീതിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണവും കസ്റ്റംസ് പിടിച്ചു. 

Tags:    

Similar News